തിരുവനന്തപുരം: പോത്തൻകോട്, വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരിച്ചത്. മഴയിൽ കുതിർന്ന ചുമരാണ് ഇടിഞ്ഞുവീണത്.
പുതിയ വീട് പണിതെങ്കിലും പഴയ വീടിന്‍റെ ചില ഭാഗങ്ങള്‍ ഇവര്‍ അങ്ങനെ തന്നെ നിര്‍ത്തിയിരുന്നുവത്രേ. ഈ ഭാഗങ്ങള്‍ മഴ ശക്തിപ്പെട്ടതോടെ കുതിര്‍ന്നുപോകാൻ തുടങ്ങി. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
കുതിര്‍ന്ന് ഇളകിപ്പോരാറായ ചുമരിനടുത്ത് ശ്രീകല നില്‍ക്കവേയാണ് ചുമരിടിഞ്ഞ് പതിച്ചത്. ഉടനെ തന്നെ ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.