കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ടി എം തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ. മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷണം നടത്തിയിരുന്നു.
മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരായ ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Apr 30, 2024, 4:16 am GMT+0000
payyolionline.in
മണിപ്പൂരിൽ സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവം; പൊലീസിന് ഗുരുതര വീഴ്ച; കുറ ..
കെഎസ്ആർടിസി ബസ് തടഞ്ഞ് ഗതാഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ കേസില്ല