കൊച്ചി: മഹാരാജാസ് കോളേജ് സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂർ സ്വദേശിയായ ഇജിലാൽ. എസ്.എഫ്.ഐയുടെ പരാതിയിലാണ് ഇജിലാലിനെ അറസ്റ്റ് ചെയ്തത്. അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസിൽ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആർ.
മഹാരാജാസ് കോളേജ് സംഘർഷം; കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ
Jan 19, 2024, 4:42 am GMT+0000
payyolionline.in
അയോധ്യ പ്രതിഷ്ഠാദിനം: സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാ ..
ടിഗ് നിധി പ്രവൈറ്റ് ലിമിറ്റഡ് തട്ടിപ്പ്; ടി.സിദ്ദിഖിന്റെ ഭാര്യ പ്രതി; പ്രതികര ..