കൊയിലാണ്ടി ‘മാധ്യമം ലേഖകൻ’ ചെങ്ങോട്ടുകാവ് പവിത്രൻ മേലൂർ അന്തരിച്ചു

news image
Mar 2, 2024, 5:47 am GMT+0000 payyolionline.in

കൊയിലാണ്ടി: മാധ്യമം പത്രത്തിൻ്റെ കൊയിലാണ്ടി ലേഖകൻ ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം ശർമ്മിള നിവാസിൽ പവിത്രൻ മേലൂർ (61) അന്തരിച്ചു. കൊയിലാണ്ടിയിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിപിഐ കൊയിലാണ്ടി ബ്രാഞ്ച് , റെഡ് കർട്ടൻ ഭാരവാഹിയായിരുന്നു ചെങ്ങോട്ടുകാവ് കാർഷിക വികസന സമിതി അംഗമാണ്. അച്ഛന്‍: പരേതരായ ശങ്കരന്‍ (ബപ്പൻകാട് പത്മ വിലാസ് ഹോട്ടൽ ഉടമ). അമ്മ: നാരായണി. ഭാര്യ: കെ ടി ദീപ (ജനയുഗം കൊയിലാണ്ടി റിപ്പോർട്ടർ ,അധ്യാപിക ഇലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊയിലാണ്ടി, ). മകൻ: ഗൗതം (പ്ലസ്ടു വിദ്യാർത്ഥി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്). സഹോദരങ്ങൾ: ചന്ദ്രൻ ( സീറോ ഇലക്ട്രിക്കൽസ്), ശർമ്മിള, സുധാമണി, പരേതരായ ശ്രീധരൻ, ( സിറോ ഇലക്ട്രിക്കൽസ്) വിജയകുമാരി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe