മാനസിക വളർച്ച പ്രശ്നമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ് നൽകും

news image
May 10, 2023, 12:56 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വളർച്ച പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവ് നൽകാൻ തീരുമാനം. 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിത്വം ഉള്ള കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾക്കാണ് ഇളവ്. സർക്കാർ ജീവനക്കാർക്ക് ആണ് ഇളവ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഒരു മാസത്തെ ജോലി സമയത്തിൽ 16 മണിക്കൂർ കൂടി ഇളവ് കിട്ടും. നിലവിലെ ഇളവുകളുടെ പുറമേയാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe