മാപ്പിളപ്പാട്ട് ഗായകൻ റസാഖ് മൂരാട് അന്തരിച്ചു

news image
Dec 30, 2025, 11:04 am GMT+0000 payyolionline.in

മൂരാട് :മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ റസാഖ് മൂരാട് പാട്ടുകളുടെ ലോകത്തുനിന്നും വിടപറഞ്ഞു.

സൗഹൃദകൂട്ടങ്ങളിലും ചെറിയ വേദികളിലും മാപ്പിളപ്പാട്ടിൻ്റെ ഈരടികളാൽ ആസ്വാദകരെ രസിപ്പിച്ച പറമ്പത്ത് അബ്ദുൽ റസാഖ് (60 വയസ് ) എന്ന റസാഖ്മൂരാട് നിര്യാതനായി.

എരഞോളി മൂസയുടേയും കണ്ണൂർ ഷരീഫിൻ്റേയും ഗാനങ്ങൾ തൻ്റേതായ ശൈലിയിൽ കൂട്ടുകാരുടെ ഇടയിലും പീടികകോലായ കൂട്ടായ്മകളിലും അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.സ്ഥലനാമങ്ങളും വസ്തുക്കളുടെ പേരുകളും കൂട്ടിയിണക്കി പാട്ടുകൾ ഉണ്ടാക്കി സൗഹൃദ കൂട്ടങ്ങളുടെ അന്തിച്ചർച്ചകൾ റസാഖ്മൂരാട് രസകരമാക്കിയിരുന്നു.താജുദീൻ വടകരയുടെ ഗാനങ്ങൾ ഏറെഇഷ്ടപ്പെട്ടിരുന്നു ഇദ്ദേഹം.ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് വിയോഗം.

ഭാര്യ:പറമ്പത്ത് റസീന.

മക്കൾ:മുഹമ്മദ്‌ റാഷിദ്‌ (കുവൈറ്റ്‌), ഫാത്തിമ.

മരുമകൻ :അസ്‌ലം (ചെമ്മരത്തൂർ)

പിതാവ്:പരേതനായ ഉമ്മർ കുട്ടി, മാതാവ്:പരേതയായ കുനിമാച്ച

സഹോദരങ്ങൾ:നസീർ, മുഹമ്മദ്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe