മാറുന്ന കേരളം: വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നില്ല, വിഡിയോ കെവൈസി വഴി വിവാഹ രജിസ്‌ട്രേഷന്‍

news image
Apr 7, 2025, 5:49 am GMT+0000 payyolionline.in

സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷന്‍ കേരളത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പുത്തന്‍ ഉദാഹരണമെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷന്‍ സാധ്യമാക്കിയ കേരളത്തിലെ നഗരങ്ങളില്‍ 21344 പേർ ഈ ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തി.

2024 ജനുവരി മുതല്‍ ഈ മാര്‍ച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്ട്രേഷനുകളില്‍ മൂന്നിലൊന്നും ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചു എന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. കെ സ്മാര്‍ട്ടിലൂടെ കേരളം ബഹുദൂരം മുന്നില്‍ സഞ്ചരിക്കുകയാണെന്ന ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാമര്‍ശം

സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് പദ്ധതിയിലൂടെ ഓണ്‍ലൈനായി വീഡിയോ കെവൈസി വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് കെ സ്മാര്‍ട്ടില്‍ അവസമുള്ളത്. വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന സൗകര്യമാണ് കെ സ്മാര്‍ട്ട് തുറന്ന് നല്‍കുന്നത് എന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

വിവാഹ രജിസ്‌ട്രേഷനായി ഇനി വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നോ ഒരേ സമയത്ത് ഓണ്‍ലൈനില്‍ വരേണ്ട ആവശ്യമോ ഇല്ല. വിവാഹം ഓണ്‍ലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റര്‍ ചെയ്യാന്‍ കെ സ്മാര്‍ട്ടില്‍ സംവിധാനമുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe