മാറ്റിയതല്ല, സ്വയം മാറിനിൽക്കുകാണെന്ന് ശ്രീനിജിൻ; അറിയിപ്പ് ലഭിച്ചാലുടൻ രാജി

news image
Jun 16, 2023, 5:32 am GMT+0000 payyolionline.in

കൊച്ചി:എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ പാർട്ടി തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് പി.വി.ശീനിജിൻ എം.എൽ.എ. അധിക ചുമതല ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്ക് കത്തെഴുതിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ജില്ലാകമ്മറ്റി തീരുമാനമെന്നും ശ്രീനിജിൻ പറഞ്ഞു.ഔദ്യേഗികമായ അറിയിപ്പ് ലഭിച്ചാലുടൻ രാജി സമർപ്പിക്കുമെന്നും ശ്രീനിജിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ ശ്രീനിജിന്റെ നടപടി വലിയ വിവാദമായിരുന്നു. ഗ്രൗണ്ട് പൂട്ടി എം.എൽ.എ പരിശീലനം തടസ്സപ്പെടുത്തിയത് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും വിലയിരുത്തലുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe