മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​യാ​ളെ​ക്കു​റി​ച്ച്​ വി​വ​രം നൽകിയാ​ൽ 1000 രൂ​പ പാ​രി​തോ​ഷി​കം

news image
Jun 29, 2023, 9:50 am GMT+0000 payyolionline.in

കു​ണ്ട​റ: പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് ച​ന്ദ​ന​ത്തോ​പ്പ്​ ഗ​വ. ഐ.​ടി.​ഐ​ക്ക്​ സ​മീ​പം റെ​യി​ല്‍വേ പു​റം​പോ​ക്കി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂ​ട്ട​റി​ലെ​ത്തി മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​വ​ര്‍ക്ക് 1000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടാ​ഴ്ച​ മു​മ്പ് പ​ഞ്ചാ​യ​ത്ത് 25,000 രൂ​പ മു​ട​ക്കി​യാ​ണ് മു​ക്കാ​ല്‍ കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ കി​ട​ന്ന മാ​ലി​ന്യം മാ​റ്റി​യ​ത്. തു​ട​ര്‍ന്ന് ആ​റ് സി.​സി.​ടി.​വി കാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​ത്ര​യും ക്ര​മീ​ക​ര​ണം ന​ട​ത്തി​യി​ട്ടും സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ സ്‌​കൂ​ട്ട​റി​ലെ​ത്തി മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​യാ​ളു​ടെ സി.​സി.​ടി.​വി ദ്യ​ശ്യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടാ​ഴ്ച മു​മ്പ് ഇ​വി​ടെ മാ​ലി​ന്യം ത​ള്ളി​യ​യാ​ള്‍ക്ക് പ​ഞ്ചാ​യ​ത്ത് 10000 രൂ​പ പി​ഴ​യി​ട്ടി​രു​ന്നു. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ സെ​ക്ര​ട്ട​റി​യു​ടെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​റി​യി​ക്കാം. ഫോ​ൺ: 94960441781.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe