മാസ് എൻട്രിയുമായി വിജയ്, ആർത്തിരമ്പി ജനം; ടി.വി.കെയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

news image
Oct 27, 2024, 12:12 pm GMT+0000 payyolionline.in

വില്ലുപുരം: തമിഴ് സൂപ്പർ താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ (തമിഴക വെട്രി കഴകം) ആദ്യ സംസ്ഥാന സമ്മേളനം തുടങ്ങി. വില്ലുപുരം വിക്രവാണ്ടിയിൽ ഒരുക്കിയ പടുകൂറ്റൻ വേദിയിലാണ് സമ്മേളനം നടക്കുന്നത്. ആരാധകർ അടക്കം വൻ ജനാവലിയാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

85 ഏ​ക്ക​ർ വി​സ്തൃ​തി​യി​ൽ 170 അ​ടി നീ​ള​വും 65 അ​ടി വീ​തി​യു​മു​ള്ള സ​മ്മേ​ള​ന ന​ഗ​രി​യി​ൽ തീർത്ത 600 മീറ്റർ നീ​ണ്ട റാ​മ്പിലൂടെയാണ് അനുയായികൾക്കിടയിലൂടെ വിജയ് വേദിയിലെത്തിയത്. തുടർന്ന് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ സ്ഥാപിച്ച 100 അ​ടി ഉ​യ​ര​മു​ള്ള കൊ​ടി​മ​ര​ത്തി​ൽ വി​ജ​യ് പാ​ർ​ട്ടി പ​താ​ക ഉ​യ​ർ​ത്തി. സ്വ​കാ​ര്യ​ഭൂ​മി​യി​ലെ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്ക് കൊ​ടി​മ​രം നി​ല​നി​ർ​ത്തു​മെ​ന്നും സം​ഘാ​ട​ക​ർ വ്യക്തമാക്കിയിട്ടുണ്ട്.

 

ദ്രാവിഡ മണ്ണിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വീരന്മാർക്ക് വിജയ് ആദമർപ്പിച്ചു. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവക്കായി പാർട്ടി പ്രവർത്തിക്കും. ജാതി, മതം, ജനന സ്ഥലം എന്നിവക്ക് അതീതമായി സമത്വം നടപ്പാക്കാൻ ലക്ഷ്യമിടുമെന്നും നാടിന്‍റെ നന്മക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും നേതാക്കളും പ്രവർത്തകരും ദൃഢപ്രതിജ്ഞ ചെയ്തു.

പാർട്ടിയുടെ നയങ്ങൾ, ആദർശങ്ങൾ, ലക്ഷ്യങ്ങൾ അടക്കമുള്ളവ വിശദമാക്കുന്ന 19 പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. വൻ പ്രഖ്യാപനങ്ങൾ നടക്കുന്ന സമ്മേളനത്തെ തമിഴക രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധാപൂർവമാണ് കാണുന്നത്. കൂടാതെ, പാർട്ടിയുടെ ഭാരവാഹികളെയും കർമപദ്ധതിയും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഫെബ്രുവരി രണ്ടിനായിരുന്നു വിജയ് പാർട്ടി പ്രഖ്യാപനം നടത്തിയത്. പതാകയും പാർട്ടി ഗാനവും ആഗസ്റ്റ് 22ന് പുറത്തിറക്കി. തമിഴകത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾ വിജയുടെ നിലപാട് എന്താണെന്ന് ഉറ്റുനോക്കുകയാണ്. തമിഴക വെട്രി കഴകത്തെ നേരത്തെ എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് ക്ഷണിച്ചിരുന്നു. 2026ലെ ​ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കിയാണ് തമിഴക വെട്രി കഴകം നീക്കങ്ങൾ സജീവമാക്കുന്നതെന്നാണ് റിപ്പോർട്ട്.

ഗർഭിണികളും വിദ്യാർഥികളും രോഗബാധിതരും പങ്കെടുക്കേണ്ടതില്ലെന്നും വീട്ടിൽ സുരക്ഷിതമായി ഇരുന്ന് ടി.വിയിൽ സമ്മേളനം കണ്ടാൽ മതിയെന്നും വിജയ് അഭ്യർഥിച്ചിട്ടുണ്ട്. സമ്മേളനത്തിനെത്തുന്നവർ മദ്യപിക്കരുത്, വനിതകൾക്ക് സുരക്ഷയും മതിയായ സൗകര്യങ്ങളും ഒരുക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്നവർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe