മാഹിയില്‍ നിന്ന് ബസിൽ കടത്തിയത് 30 ലിറ്റർ മദ്യം; രഹസ്യ വിവരം കിട്ടിയ എക്സൈസ് ബസ് സ്റ്റാന്റില്‍ നിന്ന് പിടിച്ചു

news image
Dec 13, 2023, 6:23 am GMT+0000 payyolionline.in
വടകര: എക്സൈസ് നടത്തിയ റെയ്ഡിൽ 30 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ. മലപ്പുറം ഏറനാട് പാണ്ടിക്കാട് ആമപാറക്കൽ വീട്ടിൽ ശരത് ലാൽ (30) ആണ് എക്സൈസിന്റെ പിടിയിലായത്. ക്രിസ്മമസ് ന്യൂ ഇയർ സ്‍പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

പയ്യന്നൂർ-കോഴിക്കോട് റൂട്ടിലോടുന്ന കെഎൽ 13 എ.എക്സ് 3400 നമ്പർ കൃതിക ബസിൽ യാത്ര ചെയ്യുകയായിരുന്നു ശരത് ലാൽ. വടകര പുതിയ സ്റ്റാന്റിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. നേരത്തേ 200 ലിറ്റർ മദ്യം കടത്തിയതിനു മഞ്ചേരിയില്‍ കേസിൽ പ്രതിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. വടകര എക്സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ കെയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സോമസുന്ദരൻ കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി.കെ, വിനീത് എം.പി, സിനീഷ് കെ, അരുൺ. എം, ഡ്രൈവർ രാജൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു. പുതുവർഷവും ക്രിസ്മസും മുന്നിൽ കണ്ട് വ്യാപകമായ തോതിൽ മദ്യ മയക്കുമരുന്ന് കടത്ത് നടക്കുന്നത് തടയാൻ എക്സൈസും പോലീസും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe