മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തിയ 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

news image
May 28, 2023, 7:18 am GMT+0000 payyolionline.in

കോഴിക്കോട്: മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തിയ 60 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. മാവൂർ കണക്കന്മാർകണ്ടി വിനീതിനെയാണ് (35) വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ തറോലും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. മാവൂർ ഭാഗത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാൻ വേണ്ടി കൊണ്ടു പോകുമ്പോഴാണ് വിനീത് വലയിലാവുന്നത്.

പലതവണ ഇയാൾ മാഹിയിൽ നിന്നും മദ്യം കടത്തിയിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. ജോയിന്റ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗം രാകേഷ് ബാബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര ദേശീയപാതയിൽ പാർക്കോ ഹോസ്പിറ്റലിനു മുന്നിൽ നിന്നാണ് വാഹന പരിശോധനക്കിടയിൽ കെഎൽ 10 ബിബി 257 നമ്പർ സ്കൂട്ടറിൽ കടത്തിയ മദ്യം പിടിച്ചെടുക്കുന്നത്. സിവിൽ എക്സ് ഓഫീസർമാരായ ലിനീഷ്, ശ്രീരഞ്ജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ വടകര കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe