മിക്സ്ചർ, മുളകുപൊടി, കേക്കുകളിൽ കീടനാശിനി; ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന

news image
Oct 7, 2025, 2:32 pm GMT+0000 payyolionline.in

കോഴിക്കോട്: ഭക്ഷ്യ വസ്തുക്കളിൽ നിരോധിച്ച കീടനാശിനികളും നിറങ്ങളും വ്യാപകമാണെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച സാമ്പിളുകളിലാണ് മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത് .

വിവിധതരം മിക്സ്ചർ, മുളകുപൊടി, കാശ്മീരി മുളകുപൊടി,മല്ലിപ്പൊടി എന്നിവയിലാണ് മാരകമായ എത്തിയോൺ, കാർബോഫ്യൂറാൻ,ക്ലോത്തിയാനിഡിൻകീടനാശിനികൾ കണ്ടെത്തിയത്. കേക്കുകളിലും ബ്രഡുകളിലും അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ അളവുകളിലാണ് പ്രിസർവേറ്റീവുകൾ ചേർത്തിട്ടുള്ളത്.അർബുദത്തിനുപോലും കാരണമാകുന്ന രാസവസ്തുക്കൾ ബീഫ്ചില്ലി, ഉണക്കിയ പ്ലം എന്നിവയിലും ഓറഞ്ച് 2 എന്ന വസ്തു ചുവന്ന പരിപ്പ്, നാരങ്ങാ അച്ചാർ എന്നിവയിലും കണ്ടെത്തി.

ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാനുഫാക്ചറിംഗ് യൂണിറ്റുകൾ എന്നിവടങ്ങളിലാണ് പരിശോധന നടന്നത്. ഇത്തരത്തിൽ നിയമ ലംഘനം നടത്തിയ 100ലധികംപേർക്കെതിരെ ജില്ലയിൽ നടപടി സ്വീകരിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe