മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ എട്ടാം ക്ലാസുകാർക്ക് വീണ്ടും പരീക്ഷ: ​​ഏപ്രിൽ 25മു​ത​ൽ 28വ​രെ പരീക്ഷ

news image
Mar 24, 2025, 3:37 am GMT+0000 payyolionline.in

ഈ വർഷം എ​ട്ടാം ക്ലാ​സ്​ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ 30 ശ​ത​മാ​നം മാ​ർ​ക്ക്​ ല​ഭി​ക്കാ​ത്ത വിദ്യാർത്ഥികൾക്ക് ക്ലാസ് പ്രമോഷൻ ലഭിക്കാൻ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. മാർക്ക് കുറവുള്ള കുട്ടികൾക്ക് ര​ണ്ടാ​ഴ്ച​ത്തെ പ​ഠ​ന പി​ന്തു​ണ ഉ​റ​പ്പാ​ക്കി ഏ​​പ്രി​ൽ 25 മു​ത​ൽ 28 വ​രെ പു​ന:പ​രീ​ക്ഷ ന​ട​ത്താനാണ് തീരുമാനം.
ഏ​പ്രി​ൽ 30ന്​ ​പു​ന:പ​രീ​ക്ഷയുടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും.

മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി എട്ടാം ക്ലാസ് വാ​ർ​ഷി​ക പ​രീ​ക്ഷ പേപ്പറുകൾ ഏ​പ്രി​ൽ 4ന​കം അതത് അധ്യാപകർ സ്കൂളുകളിൽ ഏ​ൽ​പ്പി​ക്ക​ണം. 30 ശ​ത​മാ​നം മാ​ർ​ക്ക്​ നേടാ​ത്ത കു​ട്ടി​ക​ളു​ടെ പ​ട്ടി​ക ഏ​പ്രി​ൽ 5ന് ​ ത​യാ​റാ​ക്കി നൽകണം. മാർക്ക് കുറഞ്ഞവർക്ക് ഏ​തു​​രീ​തി​യി​ൽ പഠന പിന്തുണ വേണം എന്നത് ​ തീ​രു​മാ​നി​ക്കാ​ൻ ഏപ്രിൽ 5ന് തന്നെ ​ സ്കൂ​ൾ
റി​സോ​ഴ്​​സ്​ ഗ്രൂ​പ് ചേ​ർ​ന്ന്​ തീരുമാനിക്കണം. പ​ഠ​ന പി​ന്തു​ണ​യു​ടെ ആ​വ​ശ്യ​ക​ത വിദ്യാർത്ഥിയുടെ രക്ഷിതാവിനെ ​വി​ളി​ച്ചു​വ​രു​ത്തി അ​റി​യി​ക്ക​ണം.

ഏ​പ്രി​ൽ എ​ട്ട്​ മു​ത​ൽ 24 വ​രെ രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ പ​ഠ​ന പിന്തു​ണ ക്ലാ​സു​ക​ൾ ന​ൽ​ക​ണം. 30 ശ​ത​മാ​നം കി​ട്ടാ​ത്ത വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും പ​ഠ​ന പി​ന്തു​ണ ക്ലാ​സു​ക​ൾ. അ​ധ്യാ​പ​ക​രെ​​യോ, ഗ​സ്റ്റ്​ അ​ധ്യാ​പ​ക​രെ​യോ, വി​ര​മി​ച്ച അ​ധ്യാ​പ​ക​രെ​യോ ഉ​പ​യോ​ഗി​ച്ച്​
ക്ലാ​സ്​ ന​ട​ത്താം. ക്ലാ​സു​കളുടെ സ​മ​യം സ്കൂ​ളു​ക​ൾ​ക്ക്​ ക്ര​മീ​ക​രി​ക്കാം. ശാ​രീ​രി​ക
വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളെ ക്ലാ​സു​ക​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കണം. മാർക്ക് കുറഞ്ഞ കുട്ടികൾക്ക് പ​ഠ​ന പി​ന്തു​ണ​യും പു​നഃ​പ​രീ​ക്ഷ​യും
ന​ട​ത്തി ഒൻപതാം ക്ലാ​സി​ലേ​ക്ക്​ ക​യ​റ്റം ന​ൽ​കും.
മി​നി​മം മാ​ർ​ക്ക്​ ഉ​റ​പ്പ്​ വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന്​ കു​ട്ടി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​​ പു​ന:പ​രീ​ക്ഷ നടത്തുന്നത്. അ​ടു​ത്ത
വ​ർ​ഷം ​ എട്ടാം ക്ലാസിന് പുറമെ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. 2026-27 അധ്യയന വർഷത്തിലാണ് ​എ​സ്എസ്എ​ൽസി പ​രീ​ക്ഷ​യിൽ മി​നി​മം മാ​ർ​ക്ക്​ നടപ്പാക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe