മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ഓടിച്ച ഇരുചക്ര വാഹനങ്ങള്‍; രക്ഷിതാക്കള്‍ നിയമനടപടി നേരിടേണ്ടി വരും

news image
Jul 4, 2025, 1:05 pm GMT+0000 payyolionline.in

മലപ്പുറം കൊണ്ടോട്ടിയില്‍ സ്‌കൂളുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിച്ച ഇരുപതോളം ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. കൊണ്ടോട്ടി പൊലീസാണ് പരിശോധന നടത്തിയത്.

കൊണ്ടോട്ടി സ്റ്റേഷന്‍ പരിധിയിലെ അരിമ്പ്ര, കുഴിമണ്ണ, ചുള്ളിക്കോട്, മുതുവല്ലൂര്‍, കൊട്ടപ്പുറം, മേലങ്ങാടി, തടത്തില്‍പ്പറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലാണ് പൊലീസ് മഫ്റ്റിയില്‍ പരിശോധന നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിക്ക് കൈമാറുമെന്നും കുട്ടികള്‍ ഓടിച്ച വാഹനത്തിന്റെ ഉടമസ്ഥനോ രക്ഷിതാവിനോ എതിരെ നിയമ നടപടികള്‍ കൈകൊള്ളുമെന്നും പൊലീസ് പറഞ്ഞു.

35000 രൂപ പിഴ ഈടാക്കും. സ്‌കൂളുകളില്‍ നിയന്ത്രണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe