മുക്കത്ത് വാഹനാപകടത്തിൽ മേപ്പയൂർ സ്വദേശിക്ക് ദാരുണാന്ത്യം

news image
Jul 30, 2024, 5:54 am GMT+0000 payyolionline.in

മുക്കം: അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹന അപകടത്തിൽ
ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.
മേപ്പയ്യൂർ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകൻ ഷിബിൻലാൽ (35) ആണ് മരിച്ചത്. ഇന്ന് രാത്രി 9:30 തോടെ ആണ് സംഭവം.
ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം.
അപകടത്തിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്.


ലോറി അമിത വേഗത്തിലായിരുന്നു എന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു. അപകടം പറ്റിയ ഉടനെ
മുക്കം പോലീസും നാട്ടുകാരും ചേർന്ന് ഗുരുതര പരിക്കേറ്റ ഷിബിൻ ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ പെടുകയായിരുന്നു. ഭാര്യ: ഐശ്വര്യ. ഒന്നര വയസ്സുള്ള കുട്ടി ഉണ്ട്. അമ്മ: ശ്യാമള. സഹോദരി: അശ്വതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe