മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ? ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

news image
Oct 3, 2024, 5:52 am GMT+0000 payyolionline.in

വ​ട​ക​ര: മു​ക്കാ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തു​ന്ന ട്രെ​യി​നു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന സൂ​ച​ന ന​ൽ​കി റെ​യി​ൽ​വേ. ഇ​തി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.

പ​തി​റ്റാ​ണ്ടു​ക​ളാ​യി യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന മു​ക്കാ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് കോ​വി​ഡ് കാ​ല​ത്താ​ണ് അ​വ​ഗ​ണ​ന തു​ട​ങ്ങി​യ​ത്. കോ​വി​ഡ് കാ​ലം വ​രെ 10 ട്രെ​യി​നു​ക​ള്‍ക്ക് സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്ന മു​ക്കാ​ളി​യി​ല്‍ നാ​ലു ട്രെ​യി​നു​ക​ള്‍ മാ​ത്ര​മാ​ണ് നി​ല​വി​ൽ നി​ര്‍ത്തു​ന്ന​ത്. ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്റ്റേ​ഷ​നെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.സ്റ്റേ​ഷ​നി​ൽ നി​ർ​ത്തു​ന്ന ട്രെ​യി​നു​ക​ൾ ഒ​റ്റ​യ​ടി​ക്ക് വെ​ട്ടി​ച്ചു​രു​ക്കി​യ​ത് ക​ല​ക്ഷ​നെ ബാ​ധി​ച്ചി​രു​ന്നു. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി ലാ​ഭ​ക​ര​മ​ല്ലാ​ത്ത സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്റ്റേ​ഷ​ൻ പൂ​ട്ടാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.

റെ​യി​ൽ​വേ​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ഷ​യം ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും നി​ർ​ത്ത​ലാ​ക്കി​യ ട്രെ​യി​നു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​വി​ഡി​ൽ നി​ർ​ത്ത​ലാ​ക്കി​യ ട്രെ​യി​നു​ക​ൾ പ​ല സ്റ്റേ​ഷ​നു​ക​ളി​ലും പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും മു​ക്കാ​ളി​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ട്രെ​യി​നു​ക​ൾ കൂ​ട്ട​ത്തോ​ടെ നി​ർ​ത്തി​യ​തി​നാ​ൽ വ്യാ​പാ​രി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​ല​യു​ക​യാ​ണ്. മു​ക്കാ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് 120ഓ​ളം വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട്. ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യ സ്റ്റേ​ഷ​നെ​യാ​ണ് ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​ത്. നേ​ര​ത്തേ എം.​പി. ഫ​ണ്ടി​ൽ​നി​ന്ന് തു​ക അ​നു​വ​ദി​ച്ചി​ട്ടാ​ണ് ഇ​രു പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ​യും നീ​ളം കൂ​ട്ടി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച​ത്.

റെ​യി​ൽ​വേ​യു​ടെ അ​വ​ഗ​ണ​ന​ക്കെ​തി​രെ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ-​യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ എന്നിവരുടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന സം​ഗ​മം ന​ട​ത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe