കോഴിക്കോട് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പഴം – പച്ചക്കറി മാർക്കറ്റ്’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മൂന്ന് ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കല്ലുത്താൻ കടവിൽ ന്യൂ പാളയം മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ പി പി പി മാതൃകയിൽ നടപ്പാക്കിയ ആദ്യത്തെ ബൃഹത് പദ്ധതിയാണിത്. 100 കോടി രൂപ ചെലവിൽ BOT വ്യവസ്ഥയിലാണ് നിർമ്മാണം. 27 കോടിയോളം രൂപ ചെലവഴിച്ച് കോർപ്പറേഷൻ സ്ഥലം ഏറ്റെടുത്താണ് നിർമ്മാണം പൂർത്തീകരിച്ചത്.
അഞ്ചര ഏക്കർ സ്ഥലത്ത് 6 ബ്ലോക്കുകളായാണ് മാർക്കറ്റ് പ്രവർത്തിക്കുക. പച്ചക്കറി മാർക്കറ്റിലെ മൾട്ടി ലെവൽ മാർക്കറ്റിൻ്റെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷും ഹോൾസെയിൽ ആൻഡ് ഓപ്പൺ മാർക്കറ്റിൻ്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസും നിർവഹിക്കും.