മുഖ്യമന്ത്രിയുടെ വടകരയിലെ പരിപാടിയുടെ സദസ്സിൽ ആള് കുറവ്; ഔചിത്യബോധം കാരണം മറ്റൊന്നും പറയുന്നില്ലെന്ന് പിണറായി

news image
Apr 12, 2025, 8:21 am GMT+0000 payyolionline.in

വടകര: സദസ്സിൽ ആളില്ലാത്തതിൽ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി.പൊതുവെ വടകരയിലെ പരിപാടികൾ ഇങ്ങിനെ അല്ല.നല്ല ആൾക്കൂട്ടം ഉണ്ടാവാറുണ്ട്.ഔചിത്യബോധം  കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു..സദസ്സിൽ ആളുകൾ എത്തുന്നത് വരേ മുഖ്യമന്ത്രി ഗസ്റ്റ്‌ ഹൗസിൽ നിന്നും ഇറങ്ങാതെ കാത്തിരുന്നു.വലിയ പന്തൽ സംഘാടകർ ഒരുക്കിയിയിരുന്നു.. സദസ്സിൽ ആളില്ലാത്തതിനാൽ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 11.35 നാണ് മുഖ്യമന്ത്രി എത്തിയത്.തിങ്ങി ഇരിക്കേണ്ട എന്ന് കരുതിക്കാണും എന്നും മുഖ്യമന്ത്രി പറഞ്ഞു.വെയിലും ചൂടും ആയത് കൊണ്ട് ആളുകൾക്ക് വിസ്താരത്തോടെ ഇരിക്കാൻ സംഘാടകർ സൗകര്യം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു

വടകര എംഎൽഎ കെകെ രമയും എംപി ഷാഫി പറമ്പിലും പങ്കെടുക്കാത്തതിലും മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉയര്‍ത്തി.വടകര ജില്ലാ ആശുപത്രി ഫേസ് 2 സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടന ചടങ്ങിലാ.യിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe