മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിൻ്റെ അപ്പോസ്തലൻ; നിലപാട് മാറ്റിയത് വോട്ട് ബാങ്കിന് വേണ്ടിയെന്ന് സുരേന്ദ്രൻ

news image
Jun 30, 2023, 3:13 pm GMT+0000 payyolionline.in

കൊച്ചി: മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിൻ്റെ അപ്പോസ്തലനെന്ന്  ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. നേരത്തെ സിപിഎം ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചിരുന്നു. 1990 വരെ ഏകീകൃത സിവിൽ കോഡിനായി വാദിച്ചു. എന്നാല്‍ ഇപ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നിലപാട് മാറ്റിയെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു.

99 ശതമാനം സിവിൽ നിയമവും ഒന്നാണ്. സിപിഎമ്മിന് അവസരവാദ നിലപാടാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുസ്ലിം ലീഗിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആവശ്യമാണ് സിപിഎം അംഗീകരിച്ചത്. സിപിഎം വൈകാതെ മുസ്ലിം പാർട്ടിയാകുമെന്നും അദ്ദേഹം പരിഹസിച്ചു.
മണിപ്പൂരിനെ കുറിച്ച് കള്ളപ്രചാരണം നടക്കുന്നുവെന്നും ക്രൈസ്തവ സമൂഹം ബിജെപിയോട് അടുക്കുന്നത് തടയാനാണ് ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു. സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. മന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe