മുണ്ടക്കയത്ത് ഭാര്യയേയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി

news image
Sep 7, 2025, 2:43 pm GMT+0000 payyolionline.in

മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി.

ചേരുതോട്ടിൽ ബീന (65) മകൾ സൗമ്യ ( 37) എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമത്തിനു ശേഷം സൗമ്യയുടെ ഭർത്താവ് പ്രദീപ് (48 ) സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയും പിന്നീട് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. സീയോൻകുന്നിലെ റബർ തോട്ടത്തിലാണ് തൂങ്ങിയ മരിച്ച നിലയിൽ ഇയാളുടെ മൃതദേഹം കണ്ടത്.കരിനിലം സ്വദേശിയാണ് പ്രദീപ്. ആന്ധ്രയിൽ സ്ഥിര താമസക്കായിരുന്ന പ്രദീപും സൗമ്യയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാസങ്ങളായി അകന്നു കഴിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും മാതാവിനെയും മെഡിക്കൽ കോളേജിൽ പ്രവേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe