തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനത്തിന് പോയി മടങ്ങി വരവെ വള്ളം തിരയിൽപ്പെട്ട് മറിയുകയായിരുന്നു. മത്സ്യ ബന്ധനം കഴിഞ്ഞ് തിരികെ വരുകയായിരുന്ന വള്ളം ശക്തമായ തിരയിൽ പെടുകയായിരുന്നു. വള്ളത്തിൽ വെള്ളം കയറിയതോടെ നിയന്ത്രണ നഷ്ടപ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി. പുതുക്കുറിച്ചി സ്വദേശി ഷിജുവിന്റെ ഉടമയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.

പുലിമുട്ടിലിടിച്ച് മുങ്ങിയെങ്കിലും വള്ളത്തിലുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ ഫിഷറീസ് ഗാർഡിന് പരിക്കേറ്റു. ഹാർബറില്‍ നിന്നും മറ്റൊരു വള്ളം എത്തിയാണ് അപകടത്തില്‍പ്പെട്ട വള്ളത്തെ കെട്ടിവലിച്ച് കരയിലെത്തിച്ചത്. കഴിഞ്ഞയാഴ്ചയും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞിരുന്നു. പൂത്തുറ സ്വദേശി ലിജുവിന്റെ വേളാങ്കണ്ണി എന്ന വള്ളമാണ് അന്ന് അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മത്യത്തൊഴിലാളികൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.