തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. രാഷ്ട്രീയ ടെലിവിഷൻ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.
കൃത്രിമ രേഖയുണ്ടാക്കി 98 ഏക്കർ സർക്കാർ ഭൂമി തട്ടിയെടുത്തു എന്ന കേസിൽ 2015ൽ ഇദ്ദേഹത്തിനെതിരെ കോഴിക്കോട് വിജിലൻസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ അദ്ദേഹം കോടതിയിൽ കീഴടങ്ങിയിരുന്നു. കണ്ണൂർ ശിവപുരം വില്ലേജിൽ പെട്ട ചിത്രവട്ടത്ത് റീസർവേ നമ്പർ 12ൽ പെട്ട ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയിലായിരുന്നു നടപടി.