മുദ്രപത്രം ഓൺലൈനിലൂടെ; ആവശ്യക്കാർ വട്ടം കറങ്ങുന്നു

news image
Oct 15, 2025, 5:45 am GMT+0000 payyolionline.in

വടകര: മുദ്രപത്ര വിതരണം ഓൺലൈൻ വഴിയാക്കിയതോടെ ആവശ്യക്കാർ വട്ടം കറങ്ങുന്നു. മുദ്രപത്രം ലഭിക്കാൻ നീണ്ടനിരയാണ് എങ്ങുമുള്ളത്. വ്യക്തിഗത വിവരങ്ങൾ നൽകി കമ്പ്യൂട്ടർ വഴി പ്രിന്‍റെടുത്താണ് മുദ്രപത്രം വിതരണം ചെയ്യുന്നത്. വെബ്സൈറ്റിന്‍റെ വേഗക്കുറവും പുതിയ സംവിധാനത്തിലേക്ക് കടന്ന ഉടനെയുള്ള പരിജ്ഞാനക്കുറവുമാണ് മുദ്രപത്ര വിതരണം മന്ദഗതിയിലാക്കിയത്.

ഏപ്രിലോടെ സംസ്ഥാനത്ത് മുദ്രപത്ര വിതരണം ഓൺലൈനിലേക്ക് മാറിയിരുന്നു. എന്നാൽ, ട്രഷറികളിലും വെണ്ടർമാരിലും കെട്ടിക്കിടന്നിരുന്ന മുദ്രപത്രം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഓൺലൈനിലേക്ക് മാറുന്നത് പലയിടത്തും വൈകുകയായിരുന്നു. വെണ്ടർമാsർ ചെറിയ തുകക്കുള്ള മുദ്രപത്രങ്ങൾ നിലവിൽ വിറ്റൊഴിക്കുകയുണ്ടായി. 5000 രൂപയുടെ മുദ്രപത്രങ്ങളാണ് ട്രഷറിയിലും വെണ്ടർമാരിലും ബാക്കിയുള്ളത്.

സ്ഥലം രജിസ്ട്രേഷൻ, പാർട്ണർഷിപ് എഗ്രിമെന്‍റ് ഉൾപ്പെടെയുള്ളവക്കാണ് കൂടിയ തുകക്കുള്ള മുദ്രപത്രങ്ങൾ ഉപയോഗിക്കുന്നത്. ഇവ നേരിട്ട് വാങ്ങാനുള്ള സൗകര്യം നിലവിലുണ്ട്. കുടുംബശ്രീ ലോണുകൾ ഉൾപ്പെടെയുള്ളവക്കായി ചെറിയ തുകക്കുള്ള മുദ്രപത്രത്തിന് ആവശ്യക്കാർ ഏറെയാണ്. ഇത്തരത്തിലുള്ള മുദ്രപത്രത്തിനായി നീണ്ട ക്യൂവാണുള്ളത്.

മുദ്രപത്രം ഓൺലൈനിലൂടെ ആക്കിയതോടെ വെണ്ടർമാരും കനത്ത പ്രതിസന്ധിയിലാണ്. നേരത്തേ ട്രഷറി വഴി ലഭിക്കുന്ന മുദ്രപത്രം രജിസ്റ്ററിൽ രേഖപ്പെടുത്തി ആവശ്യക്കാർക്ക് നൽകിയാൽ മതിയായിരുന്നു. നിലവിൽ കമ്പ്യൂട്ടർ, സ്റ്റാഫ്, പേപ്പർ, വൈദ്യുതി ഉൾപ്പെടെയുള്ള ചെലവുകൾ വെണ്ടർമാർക്കുണ്ട്. സർവിസ് ചാർജ് ഉൾപ്പെടെ ലഭിച്ചാൽ മാത്രമേ പിടിച്ച് നിൽക്കാനാവുകയുള്ളൂവെന്നാണ് വെണ്ടർമാർ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe