മുറിവിൽ ഐസോ തീയോ വയ്ക്കരുത്; പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടതും അരുതാത്തതും!

news image
Sep 22, 2025, 1:39 am GMT+0000 payyolionline.in

ചെയ്യേണ്ട കാര്യങ്ങൾ: പാമ്പു കടി ഏറ്റാലുള്ള പ്രഥമ ശുശ്രൂഷ എങ്ങനെയെന്നും ഉടൻ ചെയ്യേണ്ടതും ചെയ്തു കൂടാത്തതുമായ കാര്യങ്ങളും അറിയാം.
ചെയ്യേണ്ട കാര്യങ്ങൾ: മനഃസംയമനം പാലിച്ച് സഹായത്തിന് ആരെയെങ്കിലും വിളിക്കാൻ ശ്രമിക്കുക. മൊബൈൽ ഫോൺ ഈ സാഹചര്യത്തിൽ ഏറെ സഹായകരമാവും.

കടിയേറ്റയാളിനോടൊപ്പം സഹായികൾ ഉണ്ടെങ്കിൽ;
1.
 കടിയേറ്റ ചുറ്റുപാടിൽ നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുക.
2. പാമ്പ് കടി വിടാതെ ഇരിക്കുന്ന അവസ്ഥ ആണെങ്കിൽ വടിയോ കമ്പോ കൊണ്ട് കടി വിടുവിക്കാം.
3. കടിയേറ്റയാളിന് രണ്ടാമത് കടിയേൽക്കാതിരിക്കാനും സഹായിക്കുന്ന വ്യക്തിക്ക് കടിയേൽക്കാതിരിക്കാനും ശ്രദ്ധിക്കുക.
4. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും വേണ്ടി വിലയേറിയ സമയം കളയാതിരിക്കുക. കടിയേറ്റയാളിനെ ചികിത്സാ സൗകര്യം ഉള്ള ആശുപത്രിയിൽ കൊണ്ടെത്തിക്കേണ്ട സുവർണ നിമിഷങ്ങൾ വിലപ്പെട്ടതാണ്.

 

5. മറ്റൊരാൾ കൂടെ ഉണ്ടെങ്കിൽ സുരക്ഷിതമായ അകലത്തിൽ നിന്ന് പാമ്പിന്റെ ഫോട്ടോ പകർത്താൻ ശ്രമിക്കാം. ഇതിനുവേണ്ടി ശ്രമിച്ച് വീണ്ടും കടി വാങ്ങാൻ പാടില്ല. അതുപോലെതന്നെ ഇതിനുവേണ്ടി ശ്രമിച്ച് സമയം നഷ്ടപ്പെടുത്താനും പാടില്ല.
6. കടിയേറ്റ ആളിന് ആത്മവിശ്വാസം പകർന്നു നൽകുക. ആകാംക്ഷയും ഭയവും അകറ്റുന്ന വാക്കുകളും സാമീപ്യവും അത്യാവശ്യമാണ്. ഭയവും പരിഭ്രാന്തിയും ഉണ്ടായാൽ രക്തചംക്രമണം കൂടുകയും വൃക്ക, മസ്തിഷ്കം, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്ക് വിഷം പെട്ടെന്ന് എത്തുകയും ചെയ്യും.
7. മുറിവില്‍ നിന്ന് രക്തപ്രവാഹമുണ്ടെങ്കില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം.

 

8. സൗകര്യങ്ങളുള്ള ആശുപത്രികളിൽ തന്നെ ചികിത്സ തേടുക. ബിഗ്‌ ഫോറിൽ ഉൾപ്പെട്ട പാമ്പിന്റെ കടിയേറ്റ് ശരീരത്തിൽ വിഷം കയറിയിട്ടുണ്ടെങ്കിൽ പ്രതിവിക്ഷം (ASV) നൽകുകയാണ് ചികിത്സ. അതുകൊണ്ട് സൗകര്യമുള്ള ആശുപത്രിയിലേക്ക് തന്നെ പോവുക. സാധിക്കുമെങ്കിൽ ആശുപത്രിയിലേക്ക് ഫോൺ ചെയ്ത് അറിയിക്കുന്നത് ഉപകാരപ്രദമായിരിക്കും.
9. കടിയേറ്റ ഭാഗത്ത് മുറുകി കിടക്കുന്ന വസ്ത്ര ഭാഗങ്ങൾ ഉണ്ടെങ്കിൽ അഴിക്കുക.
10. കടിയേറ്റ കൈകാലുകളിൽ മോതിരം, വളകൾ, കൈത്തളകൾ, കാൽത്തളകൾ എന്നിങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അഴിച്ചു വയ്ക്കുക. കാരണം കടിയേറ്റ ഭാഗം നീര് വെക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയുണ്ടായാൽ ഇവ പിന്നീട് അഴിച്ചെടുക്കാൻ ബുദ്ധിമുട്ടായിരിക്കും.
11. കടിയേറ്റ ഭാഗം അനക്കാതെ വേണം ആശുപത്രിയിൽ കൊണ്ടുപോകാൻ. നടത്തിക്കൊണ്ട് പോവരുത്. സ്‌ട്രെച്ചറിൽ കിടത്തി വാഹന സൗകര്യം ഉള്ളയിടം വരെ എത്രയും പെട്ടെന്ന് കൊണ്ട് പോവുക.

12. വാഹനത്തിൽ കൊണ്ട് പോവുമ്പോൾ മലർത്തി കിടത്തുന്നത് ഒഴിവാക്കുക. തല ചെരിച്ച് വച്ച് വശങ്ങളിലേക്ക് തിരിച്ചു കിടത്തുകയാവും നന്നാവുക. വിഷബാധ ഉണ്ടെങ്കിൽ ഛർദ്ദിക്കാനുള്ള സാധ്യതയുണ്ട്. മലർന്ന് കിടന്ന് യാത്ര ചെയ്യുമ്പോൾ ഛർദ്ദിച്ചാൽ ആമാശയത്തിൽ നിന്ന് വരുന്ന ഭക്ഷണ വസ്തുക്കൾ ശ്വാസനാളി വഴി ശ്വാസകോശത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. അതുപോലെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന വിഷം ആണെങ്കിൽ നാവിന്റെയും തൊണ്ടയുടെയും ചലനങ്ങളെ ബാധിക്കും. മലർത്തികിടത്തിയാൽ നാവ് മൂലം ശ്വാസ തടസ്സം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
13. ആശുപത്രിയിലേക്ക് പോകാനായി ഇരുചക്ര വാഹനങ്ങൾ മാത്രമേ ഉള്ളൂ എങ്കിൽ രണ്ടു പേർക്കിടയിൽ ഇരുത്തി മാത്രമേ കൊണ്ടു പോകാവൂ.
14. കടിയേറ്റത് മുതല്‍ ആശുപത്രിയില്‍ എത്തും വരെ രോഗിയില്‍ കാണുന്ന ലക്ഷണങ്ങള്‍ വ്യക്തമായി ഡോക്ടറോട് പറയുക. ശാരീരിക ലക്ഷണങ്ങളും ദേഹ പരിശോധനയും വിലയിരുത്തിയാണ് ചികിത്സ തീരുമാനിക്കുന്നത്.

9. കടിയേറ്റ ഭാഗത്തിന് മുകളിൽ രക്തയോട്ടം കുറയ്ക്കാനായി മുറുക്കി കെട്ടേണ്ട കാര്യമില്ല. ഇങ്ങനെ ചെയ്താൽ കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടാനും ആ ഭാഗം ഉപയോഗശൂന്യമാകാനുമുള്ള സാധ്യതയുണ്ട്. കടിയേറ്റ ഭാഗം അനക്കാത്ത രീതിയിൽ ആശുപത്രിയിലേക്ക് കൊണ്ടുവരിക എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. കടിയേറ്റ ഭാഗത്തിന് മുകളിൽ കെട്ടുക എന്നത് ഒരു ആചാരം പോലെ ആയി മാറിയിട്ടുണ്ട്. അങ്ങനെ നിർബന്ധമുള്ളവർ ഒരു വിരൽ കടക്കാനുള്ള ഗ്യാപ്പ് എങ്കിലും ഇടണം. ആ ഭാഗത്ത് നീർവീക്കം ഉണ്ടായാൽ അതിനനുസരിച്ച് കെട്ട് അയച്ചു കൊടുക്കുകയും വേണം.
10. കടിച്ച പാമ്പിനെ ജീവനോടെയോ അല്ലാതെയോ ആശുപത്രിയിലേക്ക് കൊണ്ടു വരേണ്ട കാര്യമില്ല. ഇതിനായി വിലയേറിയ സമയം നഷ്ടപ്പെടുത്തരുത്. പാമ്പ് കടിയേറ്റാൽ ചികിത്സ നൽകുന്നത് ശാരീരിക ലക്ഷണങ്ങളും പരിശോധനാ ഫലങ്ങളും വിലയിരുത്തിയാണ്. തല്ലിക്കൊന്ന് കൊണ്ടുവരുന്ന പാമ്പിനെ കണ്ടത് കൊണ്ട് മാത്രം പ്രതിവിഷം നൽകില്ല. കാരണം വിഷപ്പാമ്പുകളുടെ കടിയിൽ പോലും ചിലപ്പോഴൊക്കെ വിഷം ശരീരത്തിൽ കടക്കാത്ത “ഡ്രൈ ബൈറ്റ്” ആകാനുള്ള സാധ്യതയുണ്ട്. പിടിച്ചു കൊണ്ട് വരുന്നത് കടിച്ച പാമ്പിനെ തന്നെ ആകണമെന്നില്ല. പാമ്പുകള്‍ മിക്കതും പൊതുവായ വാസസ്ഥലങ്ങള്‍ ഉള്ളവയാണ്. ഒരു പരിസരത്ത് ഒന്നിലേറെ പാമ്പുകള്‍ ഉണ്ടാകാം. ചിലപ്പോള്‍ രോഗിയെ വിഷമില്ലാത്ത പാമ്പ്  കടിക്കുകയും പാമ്പിനെ തിരയുന്ന ആളെ വിഷപ്പാമ്പ് കടിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യാം. വിഷമുള്ള ജീവിയെ കൈകാര്യം ചെയ്യാന്‍ വേണ്ടത് ധൈര്യമല്ല, വൈദഗ്ധ്യമാണ്. വിവേകത്തോടെ പ്രവര്‍ത്തിക്കുക. ഇന്ത്യയില്‍ ലഭ്യമായ പാമ്പിന്‍ വിഷത്തിന് എതിരായ ചികിത്സ (ASV) പ്രധാനപ്പെട്ട നാല് പാമ്പുകളുടെ വിഷത്തിന് എതിരായി പ്രവര്‍ത്തിക്കുന്നതാണ്. അത് കൊണ്ട് തന്നെ വിഷബാധ ഏറ്റെന്ന് ഉറപ്പുണ്ടെങ്കില്‍, പാമ്പിനെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ചികിത്സ കൃത്യമായിരിക്കും. പാമ്പിനെ തിരിച്ചറിയുന്നതിലുപരി, കടിയേറ്റ ആളുടെ ശാരീരിക ലക്ഷണങ്ങള്‍ അപഗ്രഥിച്ചാണ് ഡോക്ടര്‍ ചികിത്സയും ASV ഡോസും നിശ്ചയിക്കുന്നത്. ഈ ഡോസ് ആളുടെ പ്രായത്തേയോ പാമ്പ് കടിച്ച മുറിവിന്റെ വലിപ്പത്തേയോ അനുസരിച്ച് മാറില്ല.

അന്ധവിശ്വാസങ്ങള്‍:
1. 
പാമ്പുകടിച്ചാല്‍ ഉറങ്ങാന്‍ പാടില്ല – യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതിനില്ല. പാമ്പുകടിയേറ്റ കുഞ്ഞിനെ ഉറങ്ങാന്‍ അനുവദിക്കാതെ വഴക്ക് പറഞ്ഞും ഭീതിപ്പെടുത്തിയും കരയിച്ചും കൊണ്ട് വരുന്നത് വിപരീതഫലം ചെയ്യും.
2. കടിച്ച പാമ്പിനെ കൊണ്ട് രണ്ടാമത് കടിച്ചാല്‍ വിഷമിറങ്ങും – കുറച്ചു കൂടി വിഷം ശരീരത്തില്‍ കയറിയേക്കാം, ചികിത്സ വൈകാം, പെട്ടെന്ന് മരണം സംഭവിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe