ഗുരുവായൂര്‍: നഗരസഭയുടെ 25, 26 വാര്‍ഡുകളിലായി മാവിന്‍ ചുവട് മേഖലയില്‍ ആറുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പുല്ല് പറിക്കുകയായിരുന്ന ഇല്ലിക്കോട്ട് വാഹിദയുടെ (53) ചെവിയുടെ ഒരു ഭാഗം നായ് കടിച്ചെടുത്തു.
ബൈക്കില്‍ പോവുകയായിരുന്ന സഹദ് അബൂബക്കറിനെ (25) നായ് പിന്തുടര്‍ന്ന് കടിച്ചു. സോന ജോണ്‍സന്‍ (21), പാല്‍ വില്‍പനക്കാരന്‍ ഹരിദാസ് (55), പുലിക്കോട്ടില്‍ റെജി ആന്റോ (37), കറുപ്പംവീട്ടില്‍ അഷ്‌റഫ് (53) എന്നിവര്‍ക്കും കടിയേറ്റു.
നഗരസഭ അധികൃതര്‍ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രവര്‍ത്തക സമിതി അംഗം ആര്‍.എ. അബൂബക്കര്‍ ആവശ്യപ്പെട്ടു. തെരുവു നായയുടെ കടിയേറ്റവര്‍ക്ക് ചികിത്സാച്ചെലവടക്കം സാമ്പത്തിക സഹായം നഗരസഭ നല്‍കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ആവശ്യപ്പെട്ടു.