മുഴപ്പിലങ്ങാട് എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്

news image
Mar 11, 2025, 7:19 am GMT+0000 payyolionline.in

മു​ഴ​പ്പി​ല​ങ്ങാ​ട്: എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ന്റെ വീ​ടി​നു​നേ​രെ ബോം​ബെ​റി​ഞ്ഞു. മു​ഴ​പ്പി​ല​ങ്ങാ​ട് മ​ഠം ജ​വാ​ൻ റോ​ഡി​ൽ പി​ലാ​ച്ചേ​രി മ​സ്ജി​ദി​ന് സ​മീ​പം ഷി​ജി​ൽ വീ​ട്ടി​ൽ സി​റാ​ജി​ന്റെ വീ​ടി​നു നേ​രെ​യാ​ണ് സ്റ്റീ​ൽ ബോം​ബെ​റി​ഞ്ഞ​ത്. ആ​ള​പാ​യ​മി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന് കേ​ടു​പ​റ്റി. എ​ട​ക്കാ​ട് പൊ​ലീ​സ് എ​ത്തി സ്ഥലത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. മുഴപ്പിലങ്ങാട് യൂത്തിനടുത്തെ പ്രജീഷ് എന്ന മുത്തു, മൂർക്കോത്ത് മുക്കിലെ ഷിന്റോ സുരേഷ്, മഠത്തുംഭാഗത്തെ ദിലീപ് പാറായി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എം.വി. ബിജുവിന്റെ നേതൃത്വത്തിൽ നടന്ന ഊർജിത അന്വേഷണത്തിലാണ് പ്രതികൾ വൈകീട്ടോടെ വലയിലായത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്റെ ഒ​രു ഭാ​ഗ​ത്താ​ണ് ബോം​ബ് ത​ട്ടി​യ​ത്. സ്ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​നും കേ​ടു​പാ​ടു​ണ്ടാ​യി. ഞാ​യ​റാ​ഴ്ച മു​ഴ​പ്പി​ല​ങ്ങാ​ട് ശ്രീ​കൂ​ർ​മ്പ ക്ഷേ​ത്ര താ​ല​പ്പൊ​ലി​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ​തി​നാ​ൽ റോ​ഡി​ൽ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു.

എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​നാ​യ സി​റാ​ജി​ന് നേ​രെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും കു​ട്ടി​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. ഈ ​സം​ഭ​വ​ത്തി​ൽ സി​റാ​ജ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ബൈ​ക്കി​ലെ​ത്തി​യാ​ണ് സ്റ്റീ​ൽ ബോം​ബെ​റി​ഞ്ഞ​തെ​ന്ന് എ​സ്.​ഡി.​പി.​ഐ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe