മുൻവൈരാഗ്യത്തിൻറെ പേരിൽ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തി, പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും

news image
Oct 9, 2026, 6:12 am GMT+0000 payyolionline.in

കൊച്ചി: ആസിഡ് ആക്രമണ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഫോർട്ടുകൊച്ചി സ്വദേശി ബോണി (51)യാണ് ശിക്ഷിക്കപ്പെട്ടത്. മുൻ വൈരാഗ്യത്തിൻറെ പേരിൽ ഇയാൾ യുവാവിനെതിരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ യുവാവിൻറെ ഇടതു കണ്ണിന് പൂർണമായും വലത് കണ്ണിനു ഭാഗികമായും കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ എസ്ഐ എസ് രാജേഷിൻറെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്. പ്രതിക്ക് കോടതി 10 വർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe