മുൻ ​ഗവൺമെന്റ് പ്ലീഡർക്കെതിരായ ബലാത്സം​ഗ കേസ്; അന്വേഷണത്തിന് 6 അം​ഗ പ്രത്യേക സംഘം

news image
Dec 2, 2023, 7:13 am GMT+0000 payyolionline.in

കൊച്ചി: മുൻ സർക്കാർ പ്ലീഡർ പി ജി മനു പ്രതിയായ ബലാത്സം​ഗ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. നിയമസഹായം ചോദിച്ചെത്തിയ അതിജീവിതയെ പി ജി മനു ബലാത്സം​ഗം ചെയ്ത കേസിന്റെ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോ​ഗിച്ചിരിക്കുന്നത്. പുത്തൻകുരിശ് ഡിവൈഎസ് പി അന്വേഷണത്തിന് നേതൃത്വം നൽകും. അതേ സമയം കേസിൽ പ്രതിയായ പി ജി മനു മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ചോറ്റാനിക്കര എസ് എച്ച് ഒ അടക്കം 6 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe