മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്‍റെ ഭർത്താവ് അന്തരിച്ചു

news image
Feb 24, 2023, 2:40 pm GMT+0000 payyolionline.in

പുണെ: മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്‍റെ ഭർത്താവ് ദേവിസിങ് ശെഖാവത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആശുപത്രിയിലായിരുന്നു അന്ത്യം. 89 വയസായിരുന്നു.

വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ പുണെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രശസ്ത കാർഷിക വിദഗ്ധനായ ദേവിസിങ് ശെഖാവത്ത് കോൺഗ്രസ് അംഗമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, എൻ.സി.പി നേതാവ് ശരദ് പവാർ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ ശെഖാവത്തിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe