മുൻ വർഷങ്ങളിലെ പോലെ ജൂൺ ആദ്യവാരം കാലവർഷം ദുർബലം; മഴ സജീവമാകുന്നത് എപ്പോൾ?

news image
Jun 7, 2025, 12:29 pm GMT+0000 payyolionline.in

മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ജൂൺ ആദ്യ ആഴ്ച കാലവർഷം ദുർബലം. ഇത്തവണ സംസ്ഥാനത്തു കുറവ് 62 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ജൂൺ ആദ്യവാരം 50ത്തിൽ കൂടുതൽ മഴക്കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ വെയിലോടുകൂടിയ അന്തരീക്ഷം തുടരും. ജൂൺ 10ന് ശേഷം വീണ്ടും മഴ സജീവമാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

ബംഗാൾ ഉൾക്കടൽ, വടക്ക് പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ മാറ്റങ്ങൾക്കനുസരിച്ചാണ് കാലവർഷം വീണ്ടും കേരളത്തിൽ സജീവമാകുന്നത്.

ഇന്നത്തെ യുവി സൂചിക ഇങ്ങനെ (ഓറഞ്ച് ലെവ 8-10)

ഇടുക്കി–  9
പാലക്കാട്‌– 9
മലപ്പുറം– 9
പത്തനംതിട്ട– 8

ആലപ്പുഴ– 8
കോട്ടയം– 8

യെല്ലോ ലെവ ( 6-7)

കൊല്ലം– 7
തൃശൂർ– 7
വയനാട്– 7
എറണാകുളം– 7
കോഴിക്കോട്– 7
തിരുവനന്തപുരം– 6
കണ്ണൂർ– 5
കാസർകോട്– 4

മഴയുടെ വരവിന് ഇപ്പോൾ ഒരു സൈക്കോ ത്രില്ലർ സ്വഭാവമുണ്ട്. ദിവസങ്ങളോളം നിർത്താതെ പെയ്യാം. അത്രതന്നെ ദിവസം പെയ്യാതെയും ഇരിക്കാം. സമയമില്ലെങ്കിൽ മിനിറ്റുകൾകൊണ്ട് വെള്ളപ്പൊക്കമുണ്ടാക്കി കടന്നേക്കാം. മഴയുടെ സ്വഭാവത്തിൽ വന്ന മാറ്റം കേരളത്തിൽ മാത്രമല്ലെന്നു വിദഗ്ധർ പറയുന്നു. മഴ ലഭിക്കാതിരുന്ന രാജസ്ഥാനിൽ പോലും വലിയ മഴ കിട്ടുന്നതും കേരളത്തിൽ പ്രളയമുണ്ടായ 2018ൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും പ്രളയമോ സമാനസാഹചര്യമോ ഉണ്ടായതും അവർ ചൂണ്ടിക്കാട്ടുന്നു.മഴവെള്ളത്തെ സ്വീകരിക്കുന്നതിൽ കേരളത്തിന്റെ ഭൂപ്രകൃതി പരാജയപ്പെടുന്നതാണ് വെള്ളപ്പൊക്കവും മറ്റു ദുരന്തങ്ങൾക്കും പ്രധാന കാരണമായി വിദഗ്ധർ പറയുന്നത്. കാലവർഷത്തിലെ മഴയ്ക്കൊപ്പം മുൻപ് മിന്നൽ ഉണ്ടായിരുന്നില്ല. ഇത്തരം മേഘങ്ങൾ കാലവർഷത്തിൽ രൂപപ്പെടാൻ തുടങ്ങിയിട്ട് 2–3 വർഷമേ ആയിട്ടുള്ളൂ. കാലാവസ്ഥാ മാറ്റമാണ് കാരണം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe