മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭ ‘കളിക്കൂട്ടം’ ക്യാമ്പിന് ആവേശകരമായ തുടക്കം

news image
May 22, 2026, 3:13 pm GMT+0000 payyolionline.in

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ (CDS) നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ബാലസഭ വേനലവധിക്കാല ക്യാമ്പ് ‘കളിക്കൂട്ടം’ പരിപാടിക്ക് തുടക്കമായി. മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് മെയ് 22, 23 തീയതികളിലായാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്യാമ്പിന്റെ ഒന്നാം ദിവസമായ ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ മൂടാടി കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷീജ പി.കെ സ്വാഗതം ആശംസിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ കെ. അധ്യക്ഷത വഹിച്ച ചടങ്ങ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഖില എം.പി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ബീന ഗിരീഷ്, ലീല, സി.ഡി.എസ് മെമ്പർ സെക്രട്ടറി സുധീഷ് എൻ.കെ എന്നിവർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ വിജില വിജീഷ് ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.

വിവിധ വാർഡുകളിൽ നിന്നായി 156 ബാലസഭ അംഗങ്ങളായ കുട്ടികളാണ് ഈ രണ്ടു ദിവസത്തെ കളിക്കൂട്ടം ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ മാനസിക-ശാരീരിക വളർച്ചയ്ക്കും വ്യക്തിത്വ വികാസത്തിനുംതൂക്കം നൽകുന്ന വിവിധ വിനോദ-വിജ്ഞാന പരിപാടികളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിൽ സി.ഡി.എസ് അംഗങ്ങളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe