മൂടാടി: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മൂടാടി സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് മികച്ച സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനായി വില്ലേജ് ഓഫീസുകളെ സ്മാർട്ട് ആക്കുന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് പുതിയ മന്ദിരം പൂർത്തിയാക്കിയത്.
ടി.പി. രാമകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ സ്വാഗതം പറഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശ്രീലത പി.എം, സന്തോഷ് കുന്നുമ്മൽ, ബ്ലോക്ക് മെമ്പർ പി.കെ. മുഹമ്മദാലി എന്നിവർ ആശംസകൾ നേർന്നു. മൂടാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജ്ന പിരിശത്തിൽ, പഞ്ചായത്ത് അംഗങ്ങളായ മിനി, പപ്പൻ മൂടാടി, അനസ് ആയടത്തിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ജീവാനന്ദൻ മാസ്റ്റർ, കിഴക്കയിൽ രാമകൃഷ്ണൻ, എൻ. ശ്രീധരൻ, ചേന്നോത്ത് ഭാസ്കരൻ മാസ്റ്റർ, രജീഷ് മാണിക്കോത്ത്, മുഹമ്മദലി മുതുകുനി, സിറാജ് മുത്തായം എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആർ.ഡി.ഒ നന്ദി രേഖപ്പെടുത്തി. സ്മാർട്ട് ഓഫീസ് യാഥാർത്ഥ്യമായതോടെ ഓൺലൈൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
