മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിങ് ആരംഭിച്ചു

news image
May 7, 2024, 5:41 am GMT+0000 payyolionline.in

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ പോളിങ് ആരംഭിച്ചു. പത്ത്‌ സംസ്ഥാനത്തും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 93 ലോക്‌സഭാ മണ്ഡലത്തിലാണ് വോട്ടെടുപ്പ്‌ നടക്കുന്നത്. 1351 സ്ഥാനാർഥികൾ രംഗത്തുണ്ട്‌. സ്ഥാനാർഥികൾ പിൻവലിക്കുകയും ചെയ്‌തതോടെ ബിജെപി ‘എതിരില്ലാതെ’ ജയിച്ച സൂറത്തൊഴികെ ഗുജറാത്തിലെ 25 മണ്ഡലവും മൂന്നാം ഘട്ടത്തിൽ വോട്ടുരേഖപ്പെടുത്തും.

അസമിൽ നാല്‌, ബിഹാറിൽ അഞ്ച്‌, ബംഗാളിൽ നാല്‌, ഛത്തീസ്‌ഗഢിൽ ഏഴ്‌, ഗോവയിൽ രണ്ട്‌, കർണാടകത്തിൽ 14, മധ്യപ്രദേശിൽ ഒമ്പത്‌, മഹാരാഷ്‌ട്രയിൽ 11, ഉത്തർപ്രദേശിൽ 10 സീറ്റുകളിലും ദാമൻ–- ദിയു, ദാദ്രനഗർ ഹാവേലി മണ്ഡലങ്ങളിലുമാണ്‌ വിധിയെഴുത്ത്‌. ഏപ്രിൽ 26ന്‌ നടക്കേണ്ടിയിരുന്ന പോളിങ്‌ ബിഎസ്‌പി സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന്‌ മാറ്റിയ മധ്യപ്രദേശിലെ ബേതുൽ മണ്ഡലവും ബൂത്തിലെത്തും. ജമ്മുകശ്‌മീരിലെ അനന്ത്‌നാഗ്‌–-രജൗരി മണ്ഡലത്തിൽ പോളിങ്‌ മെയ്‌ 25 ലേക്ക്‌ മാറ്റി. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് ബൂത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe