മൂന്നാം ലോകയുദ്ധം ഒരു ചുവട് മാത്രം അകലെ -പുടിൻ

news image
Mar 18, 2024, 9:25 am GMT+0000 payyolionline.in

 

മോസ്കോ: ആധുനിക ലോകത്ത് എല്ലാം സാധ്യമാണെന്നും ലോകം മൂന്നാംലോകയുദ്ധത്തിന് ഒരു ചുവട് മാത്രം അകലെയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിൻ. ജനങ്ങൾ നന്റെ മേൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണക്കും നന്ദി പറഞ്ഞ പുടിൻ ഭീഷണിപ്പെടുത്തുന്നവരെയും അടിച്ചമർത്തുന്നവരെയും കാര്യമാക്കേണ്ടതില്ലെന്നും സൂചിപ്പിച്ചു.

റഷ്യയും യു.എസ്. നേതൃത്വം നൽകുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ബന്ധം വഷളാവുകയാണെങ്കിൽ മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയുണ്ടെന്നും അത് ഒരു ചുവടകലെ മാത്രമാണെന്നും അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെയെന്നും പുടിൻ പറഞ്ഞു. യുക്രെയ്നെതിരെ റഷ്യ വിജയിക്കില്ലെന്നും ഭാവിയിൽ യുക്രെയ്നിൽ സൈന്യത്തെ വിന്യസിച്ച് ഭരിക്കാൻ പുടിന് കഴിയില്ലെന്നും ഫ്രാഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുടിന്റെ പ്രതികരണം.

എക്സിറ്റ് പോൾ ഫലം പ്രകാരം പുടിൻ 87.97 ശതമാനം വോട്ട്നേടി. ഔദ്യോഗിക ഫലപ്രഖ്യാപനം മേയിലാണ് പുറത്തുവിടുക. എന്നാൽ എക്സിറ്റ് പോളിൽ നിന്ന് വ്യത്യസ്തമാകില്ല അത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe