മൂന്നാറില്‍ കണ്ട ‘അജ്ഞാതജീവി’യെ തിരിച്ചറിഞ്ഞു; മാസങ്ങള്‍ക്ക് മുമ്പ് കണ്ട അതേ കരിമ്പുലി

news image
Mar 23, 2024, 4:24 am GMT+0000 payyolionline.in

ഇടുക്കി: മൂന്നാറില്‍ ഇന്നലെ കണ്ട ‘അജ്ഞാത ജീവി’യെ തിരിച്ചറിഞ്ഞു. മലമുകളില്‍ കണ്ടത് കരിമ്പുലിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. എന്നാല്‍ ഇത് കരിമ്പുലിയാണെന്നത് നേരത്തെ വ്യക്തമായിരുന്നില്ല. അതിനാല്‍ തന്നെ ‘അജ്ഞാതജീവി’ എന്ന പേരിലാണ് വാര്‍ത്ത പ്രചരിച്ചത്.

ഇന്നലെ കരിമ്പുലിയെ കണ്ടയാള്‍ അതിന്‍റെ വീഡിയോയും ഫോട്ടോകളും വനം വകുപ്പിന് കൈമാറിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലാണ്. ഫോട്ടോകളും വീഡിയോയുമെല്ലാം പരിശോധിച്ച ശേഷം വനം വകുപ്പ് തന്നെയാണ് ഇത് കരിമ്പുലിയാണെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

മാസങ്ങൾക്ക് മുമ്പ് ചൊക്കനാട് ഭാഗത്ത് കണ്ട അതേ കരിമ്പുലിയാണിതെന്നും വനം വകുപ്പ് പറയുന്നു. ഒന്നര വര്‍ഷം മുമ്പ് പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിടിടിവി ക്യാമറയില്‍ പതിഞ്ഞ കരിമ്പുലിയും ഇതുതന്നെയാണെന്നാണ് നിഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe