മെഡിക്കൽ ക്യാമ്പും കലാപരിപാടികളുമായി ടാസ്ക് തിക്കോടിയുടെ ‘ഓണോത്സവം 2026’

news image
Aug 28, 2026, 10:55 am GMT+0000 payyolionline.in

തിക്കോടി: നാല് പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുള്ള ടാസ്ക് തിക്കോടിയുടെ നേതൃത്വത്തിൽ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും വിവിധ കലാ-കായിക മത്സരങ്ങളും കലാപരിപാടികളും ഗാനമേളയും ഉൾപ്പെടുത്തി ഓണോത്സവം 2026 സംഘടിപ്പിച്ചു.

ആരോഗ്യ സംരക്ഷണത്തിനും സാമൂഹിക കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു. തുടർന്ന് നടന്ന സ്റ്റേജ് പരിപാടികളും ഗാനമേളയും ആഘോഷങ്ങൾക്ക് കൂടുതൽ മികവേകി.

പരിപാടിയുടെ ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ നിർവഹിച്ചു. സുബ്രഹ്മണ്യൻ നാഗത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.വി. രാജീവൻ സ്വാഗതം പറഞ്ഞു.

ചന്ദ്രശേഖരൻ തിക്കോടിയും ബക്കർ തിക്കോടിയും വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ചന്ദ്രശേഖരൻ തിക്കോടിയെ ബക്കർ തിക്കോടി മൊമെന്റോ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു. ജാഫർ എം. കെ., റൗഫ് പാലോളിക്കണ്ടി, മുസ്താഖ് കരിയണ്ടൻ, ഫൈസൽ മേളാട്ട്, രാജേഷ് കൈനോത്ത്, സജീവൻ അരവത്ത്, ഭവിത് ആളങ്കാരി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് ശരത് എം.കെ. തിക്കോടി നന്ദി രേഖപ്പെടുത്തി.

പാരമ്പര്യവും സൗഹൃദവും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ച ടാസ്ക് തിക്കോടിയുടെ ഓണാഘോഷം നാട്ടുകാരുടെ ശ്രദ്ധേയമായ പങ്കാളിത്തത്തോടെ ആഘോഷപൂർവം നടന്നു. വിവിധ തലമുറകളെ ഒരുമിപ്പിച്ച ആഘോഷം തിക്കോടിയുടെ സാംസ്കാരിക കൂട്ടായ്മയുടെ മനോഹരമായ വേദിയായി മാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe