മെയ്തികളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈകോടതി

news image
Feb 22, 2024, 3:29 pm GMT+0000 payyolionline.in

ഇംഫാൽ: മെയ്തികളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കഴിഞ്ഞ വർഷത്തെ ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈകോടതി. മെയ്തികളെ നാലാഴ്ചക്കകം പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന സംസ്ഥാന സർക്കാറിനുള്ള നിർദേശം ഹൈകോടതി ഒഴിവാക്കി. നേരത്തെ കുക്കികളെ ചൊടിപ്പിച്ച നിർദേശമായിരുന്നു ഇത്. ഈ ഉത്തരവ് സംസ്ഥാനത്തെ വംശീയ കലാപം വർധിപ്പിക്കുമെന്ന് ഹൈകോടതി നിരീക്ഷിച്ചു.

ഗോത്രങ്ങളെ പട്ടിക ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ മുൻ ഉത്തരവ് ഉദ്ധരിച്ച ഹൈകോടതി, ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനാണെന്നും കോടതികൾക്ക് അതിൽ പങ്കില്ലെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ച് 27നായിരുന്നു മെയ്തികളെ നാലാഴ്ചക്കകം പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന ഉത്തരവ് ഹൈകോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെ കുക്കികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് മേയ് മുതൽ മണിപ്പൂരിൽ ആരംഭിച്ച കലാപത്തിൽ ഇതുവരെ 200ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. കലാപത്തീ ഇതുവരെ സംസ്ഥാനത്ത് അണഞ്ഞിട്ടുമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe