മേലടി സബ്ജില്ലാ സ്കൂൾ കായിക മേളയ്ക്ക് ഉജ്ജ്വല തുടക്കം

news image
Oct 9, 2025, 11:45 am GMT+0000 payyolionline.in

മേപ്പയ്യൂർ : വിദ്യാർത്ഥികളിലെ കായികപ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സബ്ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഉജ്ജ്വല തുടക്കം. മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക്ക് ട്രാക്കിൽ നടന്ന ചടങ്ങ് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി ശോഭ ഉദ്ഘാടനം ചെയ്തു. നാഷണൽ സ്കൂൾ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ജി.വി.എച്ച്.എസ് എസ് മേപ്പയ്യൂരിലെ വിദ്യാർത്ഥികളായ അഭിനയ ,അഖിൽ എ.കെ എന്നീ അത് ലറ്റുകൾ ദീപശിഖ കൊളുത്തുകയും മേലടി എ. ഇ. ഒ ഹസീസ് പി പതാക ഉയർത്തുകയും ചെയ്തു. ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ സക്കീർ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ എച്ച്.എം മുഹമ്മദ് കെ എം. ,പ്രീതി എം എസ്.എം.സി ചെയർമാൻ മുജീബ് വി ,ഫെസ്റ്റിവെൽ കമ്മിറ്റി കൺവീനർ അനീഷ് പി , ചെയർമാൻ ഷോബിത്ത് ആർ. പി , സുധീഷ് കുമാർ.കെ, എച്ച്.എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്, സ്വീകരണ കമ്മിറ്റി ചെയർമാൻ ലൈജു സി എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സ്വീകരണ കമ്മിറ്റി കൺവീനർ എ ടി വിനീഷ് നന്ദി പറയുകയും ചെയ്തു.

Walking, heats, jumbing, throws, Relay എന്നീ ഇനങ്ങളിലായി 7ഹൈസ്കൂൾ/ഹയർ സെക്കണ്ടറി സ്കൂൾ, 24 യുപി സ്കൂൾ 60 എൽ പി സ്കൂൾ എന്നിങ്ങനെയായി 1000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 170-ലധികം ഇനങ്ങളിൽ നിന്നും 2500-ലധികം വിദ്യാർത്ഥികൾ മത്സരിക്കുന്നു. ഒക്ടോബർ 11 ശനിയാഴ്ച അവസാനിക്കുന്ന സബ്ജില്ലാ കായികമേളയുടെ സമാപന സമ്മേളനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.ടി രാജൻ ഉദ്ഘാടനം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe