മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; തമിഴ്‌നാട്ടിൽ മൂന്നുപേർ കസ്‌റ്റഡിയിൽ

news image
Jan 6, 2024, 5:33 am GMT+0000 payyolionline.in
പത്തനംതിട്ട : മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തമിഴ്‌നാട്‌ തെങ്കാശിയിൽ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ രണ്ട് പേർ തമിഴ്‌നാട്ടുകാരും ഒരാൾ മലയാളിയുമാണ്. ഇവരെ പത്തനംതിട്ടയിൽ എത്തിച്ചു. മൈലപ്ര ജങ്ഷനിൽ വ്യാപാരസ്ഥാപനം നടത്തുന്ന പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി (73) കൊലപ്പെട്ട് എട്ടാം ദിവസമാണ് പ്രതികൾ പിടിയിലായത്. മൂന്നുപേർ ചേർന്നാണ് കൊല നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിൽ മൂന്നാമൻ പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവറാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

കഴിഞ്ഞ മാസം 30ന് വൈകുന്നേരം ആറുമണിക്കാണ് ജോർജ് ഉണ്ണൂണ്ണിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കടയിൽ കണ്ടെത്തിയത്. ജോർജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വന്ന കൊച്ചുമകനാണ് മൃതദേഹം കണ്ടത്. കൈകാലുകൾ ബന്ധിച്ചും വായിൽ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. ജോർജിൻ്റെ കഴുത്തിലുണ്ടായിരുന്ന ഒന്‍പത് പവന്‍റെ മാലയും പോക്കറ്റിൽ ഉണ്ടായിരുന്ന പണവും കടയിൽനിന്ന് സിസിടിവി ഹാർഡ് ഡിസ്കും കൊലയാളികൾ കവർന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe