മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: സിസിടിവി ഹാർഡ് ഡിസ്ക് കണ്ടെത്തി

news image
Jan 12, 2024, 1:23 pm GMT+0000 payyolionline.in

മൈലപ്ര > പത്തനംതിട്ട മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ നിർണായക തെളിവായ സിസിടിവി ഹാർഡ് ഡിസ്ക് കണ്ടെത്തി. കൊലപാതക ശേഷം പ്രതികൾ കൊണ്ടുപോയ ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽ വലഞ്ചുഴി ഭാ​ഗത്തുനിന്നാണ് കണ്ടെടുത്തത്. 2 ദിവസമായി ഇവിടെ തിരച്ചിൽ നടത്തുകയായിരുന്നു.

ഡിസംബർ 30നാണ് മൈലപ്രയിലെ കടയ്ക്കുള്ളിൽ ഉടമയായ പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയെ (73)  ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 4 പ്രതികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സിസിടിവി ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe