മൊബൈൽ ആപ്പിലൂടെ വോട്ടു രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ബിഹാർ

news image
Jun 30, 2025, 3:49 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ മൊ​ബൈ​ൽ ആ​പ് ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ തു​ട​ക്കം കു​റി​ച്ചു. അ​ടു​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​റി​ലാ​ണ് ആ​റ് ന​ഗ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലും ന​ഗ​ര​പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മൊ​ബൈ​ലി​ലൂ​ടെ വോ​ട്ടു​ചെ​യ്യാ​ൻ അ​വ​സ​രം കൊ​ടു​ത്ത​ത്. എ​ന്നാ​ൽ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ ​വോ​ട്ട് അ​നു​വ​ദി​ക്കു​മോ എ​ന്ന് ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് പോ​ളി​ങ് ബൂ​ത്തി​ൽ പോ​കാ​തെ കൈ​യി​ലു​ള്ള മൊ​ബൈ​ലി​ൽ E- SECBHR എ​ന്ന ആ​പ് ഡൗ​ൺ ലോ​ഡ് ചെ​യ്ത് വീ​ട്ടി​ലി​രു​ന്ന് വോ​ട്ടു​ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യ​ത്. ഈ​സ്റ്റ് ച​മ്പാ​ര​ൻ ജി​ല്ല​യി​ലെ പ​ക്രി​ദ​യാ​ൽ പ്ര​ദേ​ശ​ത്തെ ബി​ഭ കു​മാ​രി​യാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി മൊ​ബൈ​ലി​ലൂ​ടെ വോ​ട്ട് ചെ​യ്ത​ത്.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത മൊ​ബൈ​ൽ ന​മ്പ​റി​ൽ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച ക​മീ​ഷ​ൻ ഇ ​വോ​ട്ടു​ക​ളി​ൽ കൃ​ത്രി​മം ന​ട​ക്കി​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു. സി-​ഡാ​ക് ആ​ണ് ആ​പ് വി​ക​സി​പ്പി​ച്ച​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe