മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വി​ങ്; കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

news image
Feb 8, 2025, 5:06 am GMT+0000 payyolionline.in

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഫോ​ണി​ൽ സം​സാ​രി​ച്ച് സാ​ഹ​സി​ക ഡ്രൈ​വി​ങ് ന​ട​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ക​ൽ​പ​റ്റ യൂ​നി​റ്റി​ലെ ക​ണ്ട​ക്ട​ർ കം ​ഡ്രൈ​വ​ർ എ​ച്ച്. സി​യാ​ദി​നെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി -മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഈ ​അ​പ​ക​ട യാ​ത്ര. ബ​ത്തേ​രി​യി​ൽ​നി​ന്ന് മാ​ന​ന്ത​വാ​ടി​ക്ക് പു​റ​പ്പെ​ട്ട ബ​സി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു സി​യാ​ദ്. യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​ഡി​യോ പ​ക​ർ​ത്തി​യ​ത്. വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe