തിരുവനന്തപുരം : നെടുമങ്ങാട് എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ സഹപ്രവർത്തകയുടെ പരാതി. സാജു ജോസ് (58) ന് എതിരെയാണ് പരാതി. കാറിൽ വച്ച് മോശമായി ദേഹത്ത് സ്പർശിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയാണ് കേസ്. എൽഐസിയുടെ പരാതി സെല്ലിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും പരാതി നൽകി. നെടുമങ്ങാട് പൊലീസ്, ജീവനക്കാരിയുടെ മൊഴിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം സാജു ജോസ് ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.
‘മോശമായി ദേഹത്ത് സ്പർശിച്ചു’, എൽഐസി അസിസ്റ്റന്റ് മാനേജർക്കെതിരെ സഹപ്രവർത്തകയുടെ പരാതി
Jan 28, 2023, 11:30 am GMT+0000
payyolionline.in
രാജ്യം സമ്പന്നരുടെ ഇന്ത്യയും ദരിദ്രരുടെ ഭാരതവും ആയി മാറി: മന്ത്രി എം ബി രാജേഷ ..
കേന്ദ്രത്തിന്റെ ഇടപെടൽ, ഗോതമ്പിന്റെ മൊത്തവില കുറയുന്നു