മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരന് ക്രൂരമർദനം: കേസെടുത്ത് കൊടുവള്ളി പൊലീസ്, പിതൃസഹോദരനും ഭാര്യയ്ക്കുമെതിരെ കേസ്

news image
Aug 20, 2026, 6:33 am GMT+0000 payyolionline.in

കൊടുവള്ളി: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കുട്ടിയുടെ പിതൃ സഹോദരൻ, ഭാര്യ എന്നിവർക്കെതിരെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. മർദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കൽ, ബാലനീതി വകുപ്പ് എന്നിവ ചുമത്തിയാണ് കേസ്. പരാതി ഇല്ലെന്ന പേരിൽ കൊടുവള്ളി പൊലീസ് നേരത്തെ സംഭവത്തിൽ കേസെടുത്തിരുന്നില്ല. പൊലീസ് കേസ്സെടുക്കാത്തതിനാൽ കുട്ടിയെ ഹാജരാക്കാൻ ചൈൽ‍ഡ് വെൽഫെയർ കമ്മിറ്റി രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.‍ മൊഴി രേഖപ്പെടുത്തിയ സിഡബ്ലിയുസിക്ക് മർദനം ബോധ്യപ്പടുകയും കേസ്സെടുക്കാൻ റൂറൽ എസ്.പിക്ക് നിർദ്ദശേവും നൽകി. റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരമാണ് കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe