​യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇരിങ്ങൽ ലെവൽ ക്രോസിംഗ് ഗേറ്റ് 21-ന് രാത്രി മുതൽ താൽക്കാലികമായി അടയ്ക്കും

news image
Aug 20, 2026, 1:24 am GMT+0000 payyolionline.in

പയ്യോളി : തിക്കോടിക്കും വടകരയ്ക്കും ഇടയിലുള്ള ഇരിങ്ങൽ റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് (LC.No. 211 A) താൽക്കാലികമായി അടച്ചിടുന്നു. ഗേറ്റ് ബൂം മാറ്റുന്ന അറ്റകുറ്റപ്പണികൾക്കായി ഓഗസ്റ്റ് 21 രാത്രി 9 മണി മുതൽ ഓഗസ്റ്റ് 22 രാവിലെ 7 മണി വരെയാണ് റോഡ് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

​ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഓഫീസിൽ നിന്ന് അറിയിച്ചതനുസരിച്ച്, ഈ സമയത്ത് വാഹനങ്ങൾ ബദൽ വഴികളിലൂടെ തിരിച്ചുവിടാൻ പോലീസ് സഹായവും ലഭ്യമാക്കും. യാത്രക്കാർ മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് സൗത്തേൺ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe