യാത്രയ്‌ക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവും പകർത്തി ആദിത്യ-എൽ1

news image
Sep 7, 2023, 8:35 am GMT+0000 payyolionline.in

തിരുവനന്തപുരം> സൗര രഹസ്യങ്ങൾ തേടിയുള്ള യാത്രക്കിടെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തി ഐഎസ്‌ആർഒ ദൗത്യം ആദിത്യ എൽ1. സാങ്കൽപ്പിക ഭ്രമണപഥത്തിലേക്കുള്ള യാത്രയ്ക്കിടെ ആദിത്യ എൽ1 എടുത്ത സ്വന്തം ചിത്രം അടക്കമാണ് ഐഎസ്‌ആർഒ പുറത്തുവിട്ടത്.

ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ സെപ്തംബർ മൂന്നിന് 11.50 നായിരുന്നു ആദിത്യ എൽ 1ന്റെ വിക്ഷേപണം. പിഎസ്എൽവി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. നാലുമാസം നീളുന്ന യാത്രയ്ക്കൊടുവിൽ ജനുവരി ആദ്യവാരം ലക്ഷ്യത്തിലെത്തും. ഭൂമിയിൽനിന്ന്‌ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്‌ ഒന്നിൽനിന്നാണ്‌ പേടകം സൂര്യനെ നിരീക്ഷിച്ച്‌ വിവരങ്ങൾ ശേഖരിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe