യാത്രാമധ്യേ അലാസ്ക എയർലൈൻസ് വിമാനത്തിന്റെ ജനൽ ഇളകി വീണു, വിമാനം നിലത്തിറക്കി; അന്വേഷണം ആരംഭിച്ചു

news image
Jan 6, 2024, 2:52 pm GMT+0000 payyolionline.in

ന്യൂയോർക്ക്: യാത്രാമധ്യേ വിമാനത്തിന്റെ ജനൽ ഇളകി വീണതായി റിപ്പോർട്ട്. ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് പുറപ്പെട്ടെ അലാസ്ക എയർലൈൻസിന്റെ വിമാനത്തിലാണ് യാത്രാമധ്യേ അപകടമുണ്ടായത്. സംഭവക്കെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി.  പിന്നാലെ അലാസ്ക എയർലൈൻസ് തങ്ങളുടെ എല്ലാ ബോയിംഗ് 737 മാക്‌സ് 9 വിമാനങ്ങളും തിരിച്ചുവിളിച്ചു. 177 പേരുമായി പുറപ്പെട്ട വിമാനമാണ് അപകടത്തെ തുടർന്ന് വെള്ളിയാഴ്ച അടിയന്തിരമായി നിലത്തിറക്കിയത്. ടേക്ക്ഓഫിന് ശേഷം വിമാനത്തിന്റെ വിൻഡോ പാനൽ പൊട്ടിത്തെറിച്ചതായി യാത്രക്കാർ പറഞ്ഞു. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും പുറത്തുവിട്ടു.

പതിനാറായിരം അടി ഉയരത്തിൽവെച്ചാണ് ക്യാബിൻ വിൻഡോ ഇളകിത്തെറിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ യാത്രക്കാരോട് അലാസ്ക എയർലൈൻസ് മാപ്പു പറഞ്ഞു. ഓരോ വർഷവും നാലരക്കോടി ആളുകൾ യാത്ര ചെയ്യുന്ന അമേരിക്കയിലെ പ്രധാന വിമാനക്കമ്പനികളിൽ ഒന്നാണ് അലാസ്ക. വിമാനത്തിന്റെ ഒരു ഭാഗം ആകാശത്ത് ഇളകി തെറിച്ചത് ലോക  ഞെട്ടലോടെ ആണ് കണ്ടത്. നിലത്തിറക്കിയ വിമാനങ്ങൾ പരിശോധിക്കുകയാണ്. അറ്റകുറ്റപ്പണികൾക്കും സുരക്ഷാ പരിശോധനകൾക്കും ശേഷം മാത്രമേ ഇനി ഈ വിമാനങ്ങൾ പറത്തൂ. സംഭവത്തിൽ വിമാന നിർമാതാക്കളും അലാസ്കയും വ്യോമയാന വിഭാഗവും പ്രത്യേകം അന്വേഷണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് യുഎസ് ഫെഡറൽ ഏവിയേഷൻ ഏജൻസിയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോ‍ർഡും പരിശോധന ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe