യാത്ര ബൈക്കിൽ, സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കൽ പതിവ്, മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

news image
Jan 31, 2023, 6:18 am GMT+0000 payyolionline.in

കൊച്ചി : ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയിൽ. കലൂർ സ്വദേശി രതീഷാണ് മുളക് പൊടിയുമായി എളമക്കര പൊലീസിന്റെ പിടിയിലായത്.

പോണേക്കര മരിയമ്മൻ കോവിൽ ഭാഗത്തുവെച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡിൽ വെച്ചും പുലർച്ചെ ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയതിന് ഇയാൾക്കെതിരെ നേരത്തെ കേസുണ്ട്. വീണ്ടും മോഷണം നടത്താൻ മുളകുപൊടിയുമായി പോകുന്നതിനിടെയാണ് അറസ്റ്റ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe