യുഎഇയില്‍ സ്വദേശിവത്കരണം; സമയപരിധി ഈ മാസം അവസാനിക്കുമെന്ന് മുന്നറിയിപ്പ്

news image
Dec 19, 2023, 3:34 pm GMT+0000 payyolionline.in

ദുബൈ: യുഎഇയില്‍ സ്വദേശിവത്കരണ നിയമം പാലിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. അമ്പതിലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴില്‍ മേഖലയില്‍ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ലക്ഷ്യം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്നാണ് മുന്നറിയിപ്പ്.

മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് നല്‍കിയത്. 2023ലെ വാര്‍ഷിക സ്വദേശിവത്കരണ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ 2024 ജനുവരി മുതല്‍ പിഴ നല്‍കേണ്ടി വരുമെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാന്‍ ഇതുവരെ സാധിക്കാത്ത കമ്പനികള്‍ക്ക് നാഫിസ് പ്ലാറ്റ്‌ഫോം വഴി യോഗ്യരായ യുഎഇ പൗരന്മാരെ കണ്ടെത്താം.

ടാ​ർ​ഗ​റ്റ് മ​റി​ക​ട​ക്കു​ന്ന​തി​ന്​ നി​യ​മാനുസൃതമല്ലാത്ത മാർഗങ്ങൾ സ്വീ​ക​രി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കും. നി​യ​മ​ലം​ഘ​ന​ത്തി​ന് 42,000 ദി​ർ​ഹ​മാ​ണ് പി​ഴ ചു​മ​ത്തു​ന്ന​ത്. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മൂ​ന്നു മു​ത​ൽ അ​ഞ്ചു​ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യും ചു​മ​ത്തും. 2026ന​കം സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ 10 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക​ര​ണം എ​ന്ന​താ​ണ് സ​ർ​ക്കാ​റി​ന്റെ ല​ക്ഷ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe